യുഎഇയില്‍ മലയാളി വിദ്യാർഥിക്ക് നറുക്കെടുപ്പിൽ ഒരു കിലോ സ്വർണം സമ്മാനം.
ഒരു കോടി 25 ലക്ഷത്തിൽ അധികം രൂപ വിലവരുന്ന സ്വർണമാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ അനികേത് ആർ നായർക്ക് സമ്മാനമായി ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 2025–26-ലെ ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ റാഫിളിലൂടെയാണ് അനി കേതിന് സമ്മാനം ലഭിച്ചത്. തിങ്കളാഴ്ച ദുബൈ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹീദ് അബ്ദുല്ലയിൽ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം എത്തി അനികേത് സ്വർണം ഏറ്റുവാങ്ങി.
|
ജനുവരി 8-ന് അനികേതിനായി ജ്വല്ലറിയില്‍ നിന്നും ഒരു ബ്രേസ്ലെറ്റ് വാങ്ങിയിരുന്നുവെന്ന് ഇതിന്റെ ഭാഗമായാണ് മകന്റെ പേരിൽ കൂപ്പൺ എഴുതിയിട്ടതെന്നും അനികേതിന്റെ അച്ഛൻ പറഞ്ഞു.
അന്താരാഷ്ട്ര കമ്പനിയിലെ റീജിയണൽ സെയിൽസ് മാനേജറാണ് അനികേതിന്റെ അച്ഛൻ.
സമ്മാന അറിയിപ്പായി ഫോണിൽ വന്ന കോൾ തട്ടിപ്പാണെന്ന് ആദ്യം തോന്നി. ഇത്തരം സന്ദേശങ്ങൾ പതിവാണ്. പക്ഷേ, ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ടിക്കറ്റ് നമ്പറും പേരും വെരിഫൈ ചെയ്തപ്പോഴാണ് അത് സത്യമാണെന്ന് അറിയുന്നത്. എല്ലാവരും സന്തോഷത്തിലാണ്. ഇതുപോലൊരു വിജയം ഞങ്ങളെ സംബന്ധിച്ച് ആദ്യമാണെന്നും അനികേതിന്റെ അച്ഛൻ പറഞ്ഞു.
അനികേത് പോലൊരു വിദ്യാർഥിക്ക് സമ്മാനം നല്കാന് സാധിക്കുന്നത് സ്പെഷ്യലായ കാര്യമാണെന്നായിരുന്നു ദുബൈ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹീദ് അബ്ദുല്ല പറഞ്ഞു.
250 ഗ്രാമിന്റെ നാല് സ്വർണക്കട്ടികളാണ് അനികേതിന് ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 2025–26-ലെ ദുബൈ ജ്വല്ലറി ഗ്രൂപ്പ് പ്രമോഷൻ ഡിസംബർ 5, 2025 മുതൽ ജനുവരി 11,2026 വരെയാണ് നടന്നത്.
പരിപാടിയുടെ ഭാഗമായ ഏത് ജ്വല്ലറിയില്‍ നിന്നും 1500 ദിർഹമോ അതിലധികമോ ചെലവഴിച്ച് സ്വർണം വാങ്ങുന്നവർക്കായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുക്കാൻ അവസരം. മെഗാ സമ്മാനമായ 1 കിലോ സ്വർണത്തിനൊപ്പം നാല് വീക്കിലി വിന്നേഴ്സിന് ഓരോരുത്തർക്കും 250 ഗ്രാം സ്വർണവും ലഭിക്കും.
ALSO READ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും



