08
Jan 2024
Fri
08 Jan 2024 Fri

സഹോദരനെ യാത്രയാക്കാന്‍ സ്‌കൂള്‍ ബസിനരികിലേക്ക് ഓടിയെത്തി; അതേ ബസിനടിയില്‍ പെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറവിലങ്ങാട്: സഹോദരനെ സ്‌കൂള്‍ ബസിനരികിലേക്ക് യാത്രയാക്കാന്‍ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദില്‍ അച്ഛനു മുന്നില്‍ അതേ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കല്‍ മിഥുന്‍ ജെ.പാറയ്ക്കല്‍ ലിന്‍ഡ ദമ്പതികളുടെ മകള്‍ ജൂവല്‍ അന്ന മിഥുന്‍ (ഒന്നര) ആണ് മരിച്ചത്. ഇന്നലെ രാവിലെ മകന്‍ ജോര്‍ജിനെ ബസ് കയറ്റി വിടാന്‍ പോയപ്പോഴാണ് അപകടം.

ഹബ്‌സിഗുഡയിലെ എട്ടാംനമ്പര്‍ സ്ട്രീറ്റിലാണ് കുടുംബം താമസിക്കുന്നത്. മിഥുനാണ് പതിവുപോലെ മൂത്തകുട്ടി ജോര്‍ജ് (ആറ്)നെ യാത്രയാക്കാന്‍ സ്‌കൂള്‍ ബസിന് അരികിലേക്ക് പോയത്. ഇതിനിടയില്‍ പരിചാരികയുടെ ഒപ്പം ഉണ്ടായിരുന്ന ജൂവല്‍ റോഡിലേക്ക് എങ്ങനെയോ ഇറങ്ങിവരുകയായിരുന്നു. സ്‌കൂള്‍ ബസ് പിന്നിലേക്ക് എടുത്തപ്പോഴായിരുന്നു അപകടം. മിഥുനും ഭാര്യ മാമ്മൂട് പടിഞ്ഞാറേക്കുറ്റ് ലിന്റയും എന്‍ജിനീയര്‍മാരാണ്. ആറ് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദിലാണ് താമസം.

സംസ്‌കാരം ഇന്നു 11നു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക