സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; മരണം പുതിയ വീട്ടില്‍ താമസിക്കാനിരിക്കെ
|
കൊല്ലം: സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് നാട്ടില്‍ ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ച ബൈക്കിന്റെ പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയില്‍ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല.
റിയാദില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടില്‍ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീര്‍. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം.
ഭാര്യ: റഹീന, മക്കള്‍: ആമിന, അമാന്‍. മാതാവ്: സബൂറ, പിതാവ്: ബഷീര്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





