18
May 2023
Mon
18 May 2023 Mon

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. 14കാരനെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്താണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വർക്കലയിലെ സ്വകാര്യ ആശുപതിയിലെ നഴ്സാണ് പ്രതി. ഇക്കഴിഞ്ഞ 12നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ നിന്നു യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പൊയ്കമുക്കിലെ പാറക്കുളത്തിൽ എത്തിച്ചശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

സംഭവം വീട്ടിൽ അറിയിച്ച കുട്ടി അച്ഛനുമൊത്ത് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക