15
Mar 2024
Thu
15 Mar 2024 Thu

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സിലൂടെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും തൃണമൂല്‍ പുറത്തുവിട്ടു. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്. മമതയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് പരിക്കേറ്റത്. വീട്ടിലെ ഫര്‍ണിച്ചറില്‍ തട്ടി വീഴുകയും തലയില്‍ മുറിവ് പറ്റുകയും ചെയ്തതാണെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.

പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതെന്നാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ ചെയ‍ർപേഴ്സൺ മമതാ ബാന‍ർജിക്ക് ​ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാ‍ർഥനയിൽ അവരെയും ഉൾപ്പെടുത്തുക’- എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ് എക്സിൽ കുറിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക