17
Mar 2025
Fri
17 Mar 2025 Fri
mammootty home in kochi

കൊച്ചി: കൊച്ചിയിലെ പനമ്പിള്ളി നഗര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മമ്മൂട്ടിയെ ആയിരിക്കും പലര്‍ക്കും ഓര്‍മ വരിക.  (Mammootty home now open to his fans) കാരണം മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത് പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും വര്‍ഷങ്ങളോളം താമസിച്ച ഈ വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനമ്പിള്ളി നഗര്‍ കെ.സി.ജോസഫ് റോഡിലെ ഈ വീട്ടില്‍ നിന്നു കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിട്ട് അധിക കാലമായിട്ടില്ല. വൈറ്റില, അമ്പേലിപ്പാടം റോഡിലാണ് പുതിയ വീട്.

മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെത്തുന്നത് പഴയതു പോലെ തന്നെ പനമ്പിള്ളിനഗറിലേക്കാണ്. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്.

ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ എക്‌സ്‌ക്ലൂസീവായി ഡിസൈന്‍ ചെയ്ത വീടാണ് പനമ്പള്ളി നഗറിലേത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

ആരാധകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും ഈ വീട് സമ്മാനിക്കുന്നത്. ഓരോ മുറിക്കും ഒരായിരം കഥകള്‍ പറയാനുണ്ടാകും. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും സുറുമിയും ദുല്‍ഖറുമെല്ലാം താമസിച്ച് വീട്…എല്ലാം കൊണ്ടും ആരാധകര്‍ക്ക് ത്രില്ലിങ്ങായ അനുഭവമായിരിക്കും സമ്മാനിക്കുക.

മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളര്‍ന്നതും വൈക്കം ചെമ്പിലുള്ള വീട്ടിലാണ്. 120 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീട് ഇപ്പോഴും പഴമയുടെ സൗന്ദര്യത്തോടെ സംരക്ഷിക്കുന്നുണ്ട്.