വാട്ട്‌സ്ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും, എന്താണ് വാട്ട്‌സ്ആപ്പ് ചാനല്‍, അത് നമുക്കും തുടങ്ങാനാകുമോ?
|
കൊച്ചി: മമ്മൂട്ടിയും മോഹന്‍ലാലും വാട്ട്‌സ്ആപ്പ് ചാനല്‍ തുടങ്ങിയതാണ് സിനിമാ, ടെക്ക് രംഗത്തുനിന്നുള്ള പുതിയ വിശേഷങ്ങള്‍. വരുംകാല സിനിമകളുടെ അപ്‌ഡേറ്റുകള്‍ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ ഇരുവരും ചാനലില്‍ ആദ്യ മെസേജ് പങ്കുവെച്ചിരിക്കുന്നത്. ടെലിഗ്രാമിലെ ചാനലിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും വന്നിരിക്കുന്നത്.
”എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാന്‍ ഞാന്‍ ഈ ചാനല്‍ ഉപയോഗിക്കുന്നതിനാല്‍ ഇതില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ് – മമ്മൂട്ടി കുറിച്ചു.
‘ഹലോ, മോഹന്‍ലാല്‍ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങള്‍ ഇവിടെയെത്തിയതില്‍ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളില്‍ ഇവിടെ അറിയിക്കും. തുടക്കക്കാര്‍ക്കായി, ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്, സംവിധായകന്‍ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിന്റെ ഷൂട്ടിലാണ്. കൃത്യമായി അപ്‌ഡേറ്റുകള്‍ ലഭ്യമാകാന്‍ ഈ ചാനലില്‍ ചേരാന്‍ ഓര്‍ക്കുക. നന്ദി’ എന്ന് മോഹന്‍ലാലും കുറിച്ചു.
ശനിയാഴ്ചയാണ് ഇരുവരും ചാനല്‍ ആരംഭിച്ചത്. നിലവില്‍ ചാനല്‍ തുടങ്ങാനുള്ള ഒപ്ഷന്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിച്ച് തുടങ്ങിയിട്ടില്ല.
എന്താണ് വാട്ട്‌സ്ആപ്പ് ചാനല്‍?
താരങ്ങള്‍ ചാനല്‍ തുടങ്ങിയതോടെ എന്താണ് വാട്ട്‌സ്ആപ്പ് ചാനലെന്നും അത് നമുക്കും തുടങ്ങാനാകുമോയെന്നുമുള്ള സംശയങ്ങളും ചര്‍ച്ചയായി. മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്‌സപ്പ് ചാനല്‍. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ പ്രധാനം എന്ന് കരുതുന്ന ആളുകളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള അപ്‌ഡേറ്റുകള്‍ നേരിട്ട് നിങ്ങളുടെ വാട്‌സപ്പിനുള്ളില്‍ ലഭിക്കുന്ന സംവിധാനമാണിത്.
ഉദാഹരണമായി, നിങ്ങള്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ അദേഹത്തിന്റെ ലൈഫ് അപ്‌ഡേറ്റുകളോ സിനിമാ അപ്‌ഡേറ്റുകളോ ലഭിക്കാന്‍ മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കില്‍ ഇനി അത് വേണ്ടാ നടന്റെ വാട്‌സപ്പ് ചാനലില്‍ ജോയിന്‍ ചെയാതാല്‍ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്‌ഡേറ്റുകളും ലഭിക്കും.
വാട്ട്‌സ്ആപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്ട്‌സ്ആപ്പ് ചാനല്‍. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌െ്രെകബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാല്‍ മറ്റ് ?ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.
എങ്ങിനെ തുടങ്ങാം
Google Play സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ നിങ്ങളുടെ WhatsApp ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുക. നിങ്ങള്‍ക്ക് ഫോളോ ചെയ്യാന്‍ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ കാണും. ഒരു ചാനല്‍ ഫോളോ ചെയ്യാന്‍, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങള്‍ക്ക് ചാനലിന്റെ പേരില്‍ ടാപ്പു ചെയ്യാനും കഴിയും.


