കോഴിക്കോട്: മെഗാസ്റ്റാർ മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമായ ‘ഏജിന്റി’ന്റെ പ്രമോഷനും മാസ് തുടക്കം. ചിത്രത്തിന്റെ പ്രചരണാർത്ഥം കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ 50 അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്ട്രിബ്യുട്ടേഴ്‌സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.
|
തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. ഏജന്റിൽ ഇന്ത്യൻ വിദേശ ചാരസംഘടനയായ റോയുടെ മേധാവിയായാണ് മമ്മൂട്ടി വേഷമിടുന്നത്.
സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്‌മം സുങ്കരയാണ് നിർമ്മിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്.


