25
Jun 2024
Sun
25 Jun 2024 Sun
man and brother in law drowned in Varkala beach

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപെട്ട് യുവാവും സഹോദരീ ഭർത്താവും മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ(24), അമീന്റെ സഹോദരിയുടെ ഭർത്താവ് കൊട്ടാരക്കര സ്വദേശി അൻവർ(34)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായർ ഉച്ചയോടെ ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും.