വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും അപകടത്തില്‍ മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടില്‍ അംനത്ത്(25) എന്നിവരാണ് വയനാട്ടില്‍ ദേശീയപാത 766-ല്‍ മുത്തങ്ങ കല്ലൂര്‍ 67-ല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായ അപകടത്തില്‍ മരിച്ചത്.
|
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബത്തേരി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മുഹമ്മദ് ഫായിസിന്റെ പിതാവ്: മൊയ്തീന്‍. മാതാവ്: സല്‍മത്ത്. സഹോദരങ്ങള്‍: തസ്ലിം, തെസ്‌നി. അംനത്തിന്റെ പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: സൈനബ. മകന്‍: ഹിഷാം ഹാലിം.
ALSO READ: പാര്‍ട്ടിവിട്ട് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കും



