17
Jan 2026
Thu
17 Jan 2026 Thu
man arrested for attacking woman special police officer mini Pampa

മിനി പമ്പയില്‍ വനിതാ പോലീസ് സ്‌പെഷ്യല്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച യുവാവ് പിടിയില്‍. കിളിക്കൊല്ലൂര്‍ കല്ലുംതാഴം നന്ദു ഭവനില്‍ നന്ദു (33) ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. ശബരിമല തീര്‍ഥാടനപാതയില്‍ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പോലീസ് സ്‌പെഷ്യല്‍ ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. ടിബി ജങ്ഷനില്‍ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്‌പെഷ്യല്‍ ഓഫിസര്‍ തൂക്കുപാലത്തിന് മുന്‍വശത്തുള്ള ഫുട്പാത്തിന്റെ വശത്ത് വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

വലിയ പാലം വഴി കടന്നു വന്ന നന്ദു സ്‌പെഷ്യല്‍ ഓഫിസറുടെ മുടിയില്‍ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാരജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മിനി പമ്പ എന്നറിയപ്പെടുന്ന ടി ബി ജങ്ഷനില്‍ വനിതകളും പുരുഷന്മാരും അടക്കം നിരവധി സ്‌പെഷല്‍ പോലിസ് ഓഫിസര്‍മാരാണ് രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്.

ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുവിനെ തീയിട്ടുകൊല്ലാന്‍ ശ്രമം; വെള്ളത്തില്‍ ചാടി രക്ഷപെട്ട 50കാരന്‍ ഗുരുതരാവസ്ഥയില്‍