23
Aug 2025
Fri
23 Aug 2025 Fri
man arrested for bringing MDMA for Kuthiravattam Mental hospital inmate

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള 16കാരന് കൈമാറാന്‍ എംഡിഎംഎയുമായെത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് റാഫി(18)ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ പരിശോധനയില്‍ ഇയാള്‍ കൊണ്ടുവന്ന കവറില്‍ സിറിഞ്ച് കണ്ടെത്തി. സംശയം തോന്നിയതോടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ച് മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടിയത്.

ഇയാളില്‍ നിന്ന് .09 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് റാഫി ലഹരി വില്‍പന നടത്തിയിരുന്നതായി പോലീസ് പറയുന്നു.

ALSO READ: രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ് ചെയ്ത് ഇസ്രായേലീ അധ്യാപിക; കാഴ്ചക്കാരനായി മൂന്നാമന്‍, റിസര്‍വ് സൈനികനായ ഭര്‍ത്താവിന്റെ അഭാവമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റസമ്മതം