പാലക്കാട് മാര്‍ക്കറ്റ് റോഡിലെ ജ്വല്ലറിയില്‍ കയറി ഉടമയെ കബളിപ്പിച്ച് മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷിച്ചു കടന്നുകളഞ്ഞ യുവാവ് പിടിയിലായി. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ഇമ്മാനുവല്‍ എന്ന മനു(32)ആണ് പിടിയിലായത്.
|
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ആണ് തൊടുപുഴയില്‍ നിന്നും പ്രതിയെ പിടികൂടിയത്. മെയ് 13ന് വൈകീട്ടാണ് ഭാര്‍ഗവി ജ്വല്ലറിയില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണം മോഷിച്ചത്. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി മാല വാങ്ങാനെന്ന വ്യാജേന മനു തന്ത്രപരമായി മാല മോഷ്ടിക്കുകയും ഫോണ്‍ ചെയ്യാനെന്ന വ്യാജേന പുറത്തിറങ്ങി കടന്നു കളയുകയായിരുന്നു.
ഇതിനു ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ഉടമ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടേയും ഫോണ്‍ വിവരങ്ങളുടെ സഹായത്തോടെയും ടൗണ്‍ നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ അജാസുദ്ധീനിന്റെ നേതൃത്വത്തില്‍ എസ് സിപിഒമരായ മനീഷ് കെപി, സുധീര്‍ കെ, അജേഷ് സി, സുജീഷ് വി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ALSO READ: പുത്തന്‍രീതി തട്ടിപ്പില്‍ ജ്വല്ലറി ഉടമയ്ക്ക് നഷ്ടമായത് മൂന്നുലക്ഷം രൂപയുടെ സ്വര്‍ണം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





