27
Sep 2024
Sun
27 Sep 2024 Sun
Man arrested in Kollam for raping 73 old woman

കൊല്ലത്ത് വാതില്‍ പൊളിച്ച് വീട്ടിനുള്ളില്‍ കയറി 73കാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനി പുലര്‍ച്ചെയാണ് പ്രതി വൃദ്ധയെ ബലാല്‍സംഗം ചെയ്തത്.  തനിച്ചു താമസിച്ചിരുന്ന വൃദ്ധയാണ് അതിക്രമത്തിനിരയായത്. അടുക്കള വാതില്‍ പൊളിച്ചാണ് ജോസഫ് വീട്ടിനുള്ളില്‍ കയറിയത്. ഈ സമയം വൃദ്ധ ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് വൃദ്ധയെ ബലാല്‍സംഗം ചെയ്ത ശേഷം ഇയാള്‍ ഇവിടെ നിന്നു രക്ഷപ്പെട്ടു.

പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ശനി രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.