15
Sep 2026
Tue
15 Sep 2026 Tue
Man Arrested For Sexual Abuse Of Koi Fish Bangkok

ബാങ്കോക്ക്: സ്വകാര്യ മീന്‍കുളത്തില്‍ അതിക്രമിച്ച് കയറി കോയി മീനുകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ 51കാരന്‍ അറസ്റ്റില്‍ (Bangkok Koi Fish Abuse). സുചിത് ചായിയെയാണ് തുംഗ് സോങ് ഹോങ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഏഴിന് രാത്രി ബാങ്കോക്കിലെ സോയ് വിഭാവടി രങ്സിത് 66-ലെ ഒരു വീടിന് സമീപമാണ് സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • അറസ്റ്റ്: ബാങ്കോക്കിൽ കോയി മീനുകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരൻ സുചിത് ചായ് പോലീസിന്റെ പിടിയിലായി.
  • സി.സി.ടി.വി തെളിവ്: സെപ്റ്റംബർ 7-ന് രാത്രി കുളത്തിൽ അതിക്രമിച്ചുകയറി മീനിനെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
  • മീനുകൾ ചത്തൊടുങ്ങി: ആക്രമണത്തിന് ഇരയായ കോയി മീനുകൾ ശരീരം വളഞ്ഞ നിലയിൽ ചത്തുതുടങ്ങിയതോടെയാണ് വീട്ടുടമ സി.സി.ടി.വി പരിശോധിച്ചത്.
  • നിയമനടപടി: മൃഗങ്ങളോടുള്ള ക്രൂരത, അതിക്രമിച്ചുകയറൽ, അശ്ലീലപ്രവൃത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

രാത്രി 8.30ഓടെ സൈക്കിളിലെത്തിയ പ്രതി മീന്‍കുളത്തിന് സമീപം വാഹനം നിര്‍ത്തുന്നതും തുടര്‍ന്ന് കുളത്തിന് ചുറ്റും നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് ഇയാള്‍ ഒരു കോയി മീനിനെ പിടിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.

ALSO READ: വിവാഹവാഗ്ദാനം നൽകി പീഡനം: ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്ററുമായ മുഹമ്മദ് കൈഫിനെതിരെ കേസ്

സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുജോലിക്കാരനും വീട്ടുടമയും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമ തുംഗ് സോങ് ഹോങ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സൈക്കിളിലാണ് പ്രതി രക്ഷപ്പെട്ടതെന്നതിനാല്‍ സമീപപ്രദേശത്ത് താമസിക്കുന്നയാളാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് ശേഷം സിയാങ് കോങ് ലക് സി പ്രദേശത്ത് നടന്നുപോകുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടി. സംഭവദിവസം ധരിച്ചിരുന്ന വസ്ത്രം തന്നെയായിരുന്നു ഇയാള്‍ ധരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ സിസിടിവി ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണെന്ന് സുചിത് ചായ് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

മീന്‍കുളത്തിലെ കോയി മത്സ്യങ്ങള്‍ ചത്തുതുടങ്ങിയതോടെയാണ് വീട്ടുടമയ്ക്ക് സംശയം തോന്നിയത്. ചത്ത മത്സ്യങ്ങളില്‍ ചിലതിന്റെ ശരീരം അസാധാരണമായി വളഞ്ഞ നിലയിലായിരുന്നുവെന്നും ഉടമ പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

മൃഗങ്ങളോടുള്ള ക്രൂരത, സ്വത്ത് നശിപ്പിക്കല്‍, പൊതുസ്ഥലത്തെ അശ്ലീലപ്രവൃത്തി, രാത്രികാല അതിക്രമിച്ച് പ്രവേശിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് പരിഗണിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Tags: Bangkok Koi Fish Abuse, Thailand Crime News, Foreign News Malayalam, Odd News, Animal Cruelty Bangkok, Weird News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക