30
May 2023
Wed
30 May 2023 Wed

കൊല്ലം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടർ ഉൾപ്പെടെ അഞ്ചു പേരെ കുത്തി പരുക്കേൽപ്പിച്ചു. ഡോക്ടറുടെ നില ഗുരുതരമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നാല് പൊലീസ് ഉദ്യോഗസ്ഥരെയുമാണു പ്രതി കുത്തിയത്. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിനു മുറിവേറ്റിരുന്നു. തുടർന്ന് പൊലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചു മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്തു ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സന്ദീപ് കുത്തി. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.