28
Jun 2024
Sun
28 Jun 2024 Sun
man burnt to death after car caught fire in Chathannoor

കൊല്ലം: ചാത്തന്നൂരില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ ചാത്തന്നൂര്‍ കാരംകോട് കുരിശിന്‍ മൂടിന് സമീപം ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ ഏറെ നേരം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ കാറിനുള്ളില്‍ പെട്ടെന്ന് തീ ഉയരുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥയില്‍ ഉള്ളതാണ് കാര്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.