23
Dec 2024
Mon
23 Dec 2024 Mon
man caught by police with Hawala money

അരീക്കോട്: കാറില്‍ കുഴല്‍പണം കടത്തുന്നതിനിടെ യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കോഴിക്കോട് താമരശേരി പൂനൂര്‍ ചാലക്കര മോയത്ത് മുനീര്‍ (42) ആണ് അറസ്റ്റിലായത്. കാറില്‍ നിന്ന് അമ്പത്തിയൊമ്പതു ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പത്തനാപുരത്ത് വച്ച് കാര്‍ തടഞ്ഞു യുവാവിനെ പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കാനുള്ളതായിരുന്നു പണമെന്ന് യുവാവ് പോലീസിനോടു വെളിപ്പെടുത്തി.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തില്‍ അരീക്കോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സുജിത്ത്, എസ് സി പി ഓഫിസര്‍ ചേക്കുട്ടി, സിപിഒ അനീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക