29
Feb 2024
Tue
29 Feb 2024 Tue
man caught for trying suicide slits throat police station

ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതിന് പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ പളനിയിലാണ് സംഭവം. നിലാക്കോട്ടൈയിലെ മാവുത്താന്‍പട്ടി സ്വദേശി അളകുപാണ്ടിയാണ് കഴിഞ്ഞദിവസം ട്രാന്‍സ്‌ഫോമറിനു മുകളില്‍ ആത്മഹത്യക്കു ശ്രമിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി അളകുപാണ്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിടെവച്ച് ശുചിമുറിയില്‍ പോവണമെന്ന് യുവാവ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശുചിമുറിയില്‍ കയറിയ ശേഷം ജനാലച്ചില്ല് പൊട്ടിച്ച് അളകുപാണ്ടി സ്വയം കഴുത്തറുക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് ഇയാളെ പളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ അളകുപാണ്ടിയെ ദിണ്ഡുഗല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.