29
Oct 2023
Tue
29 Oct 2023 Tue

പെരുമ്പാവൂരിനടുത്ത് വെങ്ങോല പൂണൂരിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോകുമ്പോൾ പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വച്ചതാണ് രക്ഷയായത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി സിമാചലിനെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും ജോലിക്ക് പോയ തക്കം നോക്കിയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്.

അടുത്തിടെയാണ് ആലുവയില് അതിഥിതൊഴിലാളികളുടെ മകളെ പിടിച്ചുകൊണ്ടുപോയി ബലാല്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്.