15
Jul 2026
Wed
15 Jul 2026 Wed

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 405 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശി അനില്‍ എന്ന ഫൂലന്‍ മണി പിടിയിലായി. ഓപറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെയാണ് കാപ്പ കേസ് പ്രതികൂടിയായ ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്ന് ഇയാള്‍ മൊഴി നല്‍കി. ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കവര്‍ച്ചയടക്കം നിരവധി കേസുകളില്‍ പ്രതിയായ അനില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അങ്ങാടിപ്പുറം പാലത്തിനു സമീപം കാറില്‍ ഇരിക്കുമ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

ALSO READ: മലയാളി യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റയ്‌നില്‍ മരിച്ചു