26
Nov 2026
Wed
26 Nov 2026 Wed
Man caught with 85 KG Ganja in Ponnani

വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 85 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വെളിയങ്കോട് പഴഞ്ഞി പാലം സ്വദേശി മുഹമ്മദ് അസ്ഫറാണ് (23) പൊന്നാനി എക്സൈസ് സംഘത്തിൻറെ പിടിയിലായത്.
പുലർച്ചെ ഒരു മണിയോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. രാജസ്ഥാനിൽ നിന്ന് കന്നുകാലികളെ കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രഫുല്ലചന്ദ്രൻ വി.എസ്., വിനേഷ് എം.സി., ജ്യോതി ടി.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ എസ്., ശ്രീജിത്ത് എസ്., അർജുൻ എ.പി., രാഹുൽ പി.കെ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ ജി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ALSO READ: ഫ്ലെക്‌സ് ഫ്യൂവൽ ഹൈബ്രിഡ് എൻജിനുമായി പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ്; വില 19.9 ലക്ഷം രൂപ മുതൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക