24
Feb 2026
Tue
24 Feb 2026 Tue
man caught within hours after he dumped woman s body in railway track

കൊച്ചി വൈറ്റിലയില്‍ യുവതിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ്. വൈറ്റില സ്വദേശി ഷാജി ആണ് പിടിയിലായത്. കോട്ടയം സ്വദേശി സുധാ ബേബിയാണ് കൊല്ലപ്പെട്ടത്. ചൊവ്വ രാവിലെയാണ് സുധാ ബേബിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. മൃതദേഹത്തിന്റെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ഇതുവഴി പോയ ട്രെയിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടവിവരം അധികൃതരെ അറിയിച്ചത്. ഉപയോഗ ശൂന്യമായി കിടക്കുന്ന റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: കാണാതായ ബിസിനസുകാരന്റെ തലയില്ലാത്ത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍; 21കാരനായ മകന്‍ പിടിയിലായി