30
Aug 2023
Wed
30 Aug 2023 Wed

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. വെട്ടേറ്റ പത്മകുമാറിന്റെ ഭാര്യ തുളസി എറണാകുളത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞദിവസം രാത്രിയാണ് പത്മകുമാര്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുളസിയെ ആക്രമിച്ച പത്മകുമാറിനെതിരേ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.