02
Mar 2025
Sun
02 Mar 2025 Sun
man committed suicide by jumping to his grand childs funeral pyre

ഭാര്യയെ കൊന്ന ശേഷം തൂങ്ങിമരിച്ച കൊച്ചുമകന്റെ ചിതയില്‍ചാടി മുത്തച്ഛന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. രാമാവതാര്‍(65) ആണ് കൊച്ചുമകന്‍ അഭയ്രാജ് യാദവി(34)ന്റെ ചിതയില്‍ ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ചയാണ് അഭയ് രാജ് ഭാര്യ സവിത യാദവിനെ(30) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്നുതന്നെ ഇരുവരുടെയും അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അന്നു രാത്രിയോടെ രാമാവതാറിനെ വീട്ടില്‍ നിന്ന് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ്രാജിന്റെ ചിതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ രാമാവതാറിന്റെ മൃതദേഹം കണ്ടെടുത്തത്. അഭയ്രാജിന്റെ മരണം രാമവതാറിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അതേസമയം, സവിതയെ കൊല്ലാന്‍ അഭയ് രാജിനെ പ്രേരിപ്പിച്ചതെന്താണെന്ന് അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക