26
Jan 2024
Sat
26 Jan 2024 Sat

മദ്യപാനം നിര്‍ത്തിക്കാന്‍ വീട്ടുകാര്‍ തിരുവനന്തപുരം കാട്ടാക്കടയിലെ പ്രാര്‍ഥനാലയത്തില്‍ എത്തിച്ച യുവാവ് തൂങ്ങിമരിച്ചു. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യാം കൃഷ്ണ(35)ആണ് മരിച്ചത്. കാട്ടാക്കട കല്ലാമം ഷാലോം ചര്‍ച്ചിന്റെ പ്രാര്‍ഥനാമുറിയിലാണ് യുവാവ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലേബര്‍ ഓഫിസ് ജീവനക്കാരനായ ശ്യാം കൃഷ്ണയെ മദ്യപാനം നിര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരിയും ഇയാളുടെ ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ഥനാലയത്തിലെത്തിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 ഓടെയാണ് യുവാവിനെ പ്രാര്‍ഥനാ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.

കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.