02
Jun 2023
Fri
02 Jun 2023 Fri

തി​രു​വ​ന​ന്ത​പു​രം: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കു​ണ്ട​മ​ൺ​ക​ട​വി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യ മ​രി​ച്ച​ സംഭവത്തിലാണ് ഭ​ർ​ത്താ​വ് പ്രശാന്തിനെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്ത്. ഇയാളെ ചോ​ദ്യം ചെ​യ്തുവരികയാണ്. വിദ്യയുടെ മരണത്തിൽ ബ​ന്ധു​ക്ക​ൾ സം​ശ​യ​മു​ന്ന​യി​ച്ച​തി​നെ​തു​ട​ർ​ന്നാണ് പ്രശാന്തിനെ പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് വിദ്യ​യെ ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശു​ചി​മു​റി​യി​ൽ ക​യ​റി​യ​പ്പോ​ൾ തെ​ന്നി​വീ​ണ് വിദ്യയുടെ ത​ല​യി​ടി​ച്ചെന്നാ​ണ് പ്ര​ശാ​ന്ത് പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. രാ​വി​ലെ മു​ത​ൽ വി​ദ്യ​യും താ​നും മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ്രശാന്ത് പറയുകയുണ്ടായി. എ​ന്നാ​ൽ മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​ൻ ഗോ​പ​ൻ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കേ​സു​ക​ളി​ൽ പ്ര​ശാ​ന്ത് പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് വി​ദ്യ​യും പ്ര​ശാ​ന്തും പ്രണയിച്ചു വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളുണ്ട്.