01
Apr 2023
Wed
01 Apr 2023 Wed

ബംഗളുരു: അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് അപേക്ഷിച്ച യുവാവിനെ അയല്‍വാസികളായ മൂന്നുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കര്‍ണാടകയിലെ ബംഗളുരുവിലാണ് സംഭവം. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച യുവാവിന്റെ സഹോദരി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ സൈനികനാണ്. ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പ്രതികള്‍ അമിത ശബ്ദത്തില്‍ വീട്ടില്‍ പാട്ടുവച്ചിരിക്കുകയായിരുന്നു. അമ്മയ്്ക്ക് സുഖമില്ലാത്തതിനാല്‍ പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതാണ് അക്രമികളെ പ്രകോപിതരാക്കിയത്.

തുടര്‍ന്ന് ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക