ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി(30)ആണ് മരിച്ചത്. വെള്ളി പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ടെക്നോപാര്‍ക്കിലെ ജോലി കഴിഞ്ഞ് മടങ്ങി വരവെ യുവാവും ബൈക്കും പരവൂര്‍കോണത്ത് ഡ്രെയിനേജിനായെടുത്ത കുഴിയിലേക്കു വീഴുകയായിരുന്നു.
|
പുലര്‍ച്ചെ ആയതിനാല്‍ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. നാലുവരിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് കലുങ്ക് പണി നടക്കുന്നത്. ആകാശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ALSO READ: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





