25
Sep 2024
Sat
25 Sep 2024 Sat
man dies after car hit him while changing punctured tyre of lory

ടോറസ് ലോറിയുടെ പഞ്ചറായ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കാറിടിച്ചുമരിച്ചു. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു(45) ആണ് മരിച്ചത്. ലോറി ഉടമയുടെ സഹോദരനാണ് ലതീഷ് ബാബു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. ലതീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച ഉദയംപേരൂര്‍ സ്വദേശി വിനോദി (52)നെ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയം വിനോദ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.