കവലയില്‍ വച്ച് അലക്ഷ്യമായി തിരിച്ച ബൊലേറോ ജീപ്പിനു മുകളിലേക്ക് ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ആണ് സംഭവം. ബൊലേറോ ജീപ്പിന്റെ ഡ്രൈവര്‍ ആണ് മരിച്ചത്.
കഴിഞ്ഞദിവസം നൈനിറ്റാള്‍ റോഡില്‍ പഹാഡി ഗേറ്റിന് സമീപത്തെ പ്രാദേശിക പവര്‍ ഹൗസിനടുത്തായിരുന്നു അപകടമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
|
#Rampur🚨⚠️
Disturbing Visuals🚨#Chaos around #Intersection
- Overloaded Lorry overturned on Bolero
- Bolero Driver does’t look like checked RV mirrors
- Everyone riding/driving everywhere 🤷♂️What’s with India DL?@DriveSmart_IN
pic.twitter.com/8Mnh2lz1HF— Dave (Road Safety: City & Highways) (@motordave2) December 28, 2025
ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലെ ഗുജര്‍ തോല നിവാസിയായ ഫിറാസത്ത്(54)ആണ് മരിച്ചത്. വൈകുന്നേരം 4.30ഓടെ ഖൗഡ് സബ്സ്റ്റേഷനില്‍ എസ്ഡിഒയെ ഇറക്കിയ ശേഷം ഫിറാസത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഹാഡി ഗേറ്റിന് സമീപമുള്ള ഒരു ഹൈവേ കട്ട് ഭാഗത്ത് ബൊലേറോ പിന്നില്‍ നിന്നു വരുന്ന ലോറിയെ ശ്രദ്ധിക്കാതെ മറ്റൊരു റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൊലേറോയുടെ മുന്‍വശത്ത് ഇടിച്ച ലോറി വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീഴുകയായിരുന്നു. ബൊലേറോയുടെ മുകളിലേക്കായിരുന്നു ലോറിയും ലോഡും വീണത്. ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു.
ALSO READ:ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം നാലുപേര്‍ മരിച്ചു





