27
Jul 2024
Sat
27 Jul 2024 Sat
man dies after head hit in steps of pond while jumping in to it

കണ്ണൂർ പൂഴാതിയിൽ കുളിക്കാൻ ക്ഷേത്രക്കുളത്തിലേക്ക് ചാടിയ യുവാവ് തലയിടിച്ചുമരിച്ചു. തിലാന്നൂർ സ്വദേശി രാഹുൽ(25)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരനാണ് രാഹുൽ. കുളത്തിലേക്ക് ചാടിയ രാഹുലിന്റെ തല പടവിൽ ഇടിക്കുകയും മരിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.