15
Aug 2025
Fri
15 Aug 2025 Fri
man dies after his bike hit with wild boar

റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിലിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മടത്തറ വേങ്കൊല്ലയില്‍ ആണ് അപകടം. തിരുവനന്തപുരം തിരുമല സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. ആദര്‍ശ് ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആദര്‍ശിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്കിടിച്ച കാട്ടുപന്നിയും ചത്തു.

ALSO READ: മികച്ച വനിത കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ യുവതി പാമ്പ് കടിയേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക