27
Nov 2023
Thu
27 Nov 2023 Thu

കാഞ്ഞിരപ്പള്ളി: പ്രഭാത നടത്തത്തിനു പോയ യുവാവ് അജ്ഞാത വാഹനമിടിച്ചുമരിച്ചു. കുറവാമൂഴി വായനശാലയ്ക്കു സമീപം വ്യാഴം പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. കൊരട്ടി പാലത്തിനു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന ടി ഡി മജീഷ്(43)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനമിടിച്ചുകിടന്ന മജീഷിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മജീഷിനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.