26
Dec 2025
Thu
26 Dec 2025 Thu
man dies of heart attack moments after casts his vote

വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ 48കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളുര്‍ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി ആണ് മരിച്ചത്. താനാളൂര്‍ വാര്‍ഡ് 7 ഒ കെ പാറ മദ്‌റസയില്‍ 12ന് എത്തി അലവി വോട്ട് ചെയ്തിരുന്നു. വീട്ടിലെത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു കാറ്ററിങ് സ്ഥാപന ഉടമയായിരുന്നു. ഒരു മകനുണ്ട്. ഖബറടക്കം ഇന്ന് രാത്രി 8ന് പകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ALSO READ: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക