28
Jul 2023
Fri
28 Jul 2023 Fri

അടിച്ച് പൂസായി; റോഡ് ആണെന്ന് കരുതി റെയില്‍ പാളത്തിലൂടെ കാര്‍ ഓടിച്ചു; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: മദ്യ ലഹരിയില്‍ റോഡാണെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യലഹരിയിലായ യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു.

റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വാഹനം പോലീസ് കോടതിയില്‍ ഹാജരാക്കും.