വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ യുവാവ് കുട്ടിക്കാനത്തിനു സമീപം തട്ടത്തിക്കാനത്ത് കയത്തില്‍ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇരുവരും വന്ന വാഹനവുമായി കടന്നുകളഞ്ഞു.
ഹരിപ്പാട് സ്വദേശ് മഹേഷ്(45)ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് മഹേഷ് കയത്തില്‍ മുങ്ങിപ്പോയത്.
|
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഈ സമയം ഇവിടെയുണ്ടായിരുന്നവര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് മഹേഷിനെ പുറത്തെടുത്തത്.
മഹേഷും സുഹൃത്തുംകൂടി ഇവിടെയുള്ള ഹോം സ്‌റ്റേയില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. വാഹനവുമായി കടന്നുകളഞ്ഞ സുഹൃത്തിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവാവിന്റെ മരണത്തിലെ ദുരൂഹതയും പോലീസ് പരിശോധിക്കും.പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വിട്ടു നല്‍കും.



