30
Sep 2023
Fri
30 Sep 2023 Fri

തിരുവനന്തപുരം പാലോട് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷിൻ്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സുഭാഷിന്റെ വീട്ടിലെത്തി പണം ഇടപാട് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ഇതിനിടെ ബിജു സുഭാഷിനെ പിടിച്ചു തള്ളുകയും റോഡിലേക്ക് വീണ് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 12 ന് രാത്രി 10.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം. താന്നിമൂട് ജങ്ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന സുഭാഷിനെ റോഡിൽ തലയിടിച്ചുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.