01
Nov 2023
Wed
01 Nov 2023 Wed

ഹെല്‍മറ്റ് ധരിക്കാന്‍ നോക്കുമ്പോള്‍ ഉള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്; പിന്നീട് സംഭവിച്ചത്! വീഡിയോ കാണാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിറ്റൗട്ടില്‍ ഊരിവച്ചിരിക്കുന്ന ഷൂവിനുള്ളിലും മറ്റും പാമ്പുകള്‍ ഒളിച്ചിരിക്കുന്ന വീഡിയോകള്‍ പലതവണ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഒളിച്ചിരിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നു, അതും നല്ല വിഷമുള്ള മൂര്‍ഖന്‍ പാമ്പ്.

ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍ പതിയിരിക്കുകയാണ് കറുത്ത നിറത്തിലുള്ള മൂര്‍ഖന്‍. മൊബൈല്‍ ക്യാമറയുമായി എത്തുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്പ് പതിയെ പുറത്തേക്ക് തല നീട്ടുകയാണ്. കുട്ടികളുടെ അടക്കം ശബ്ദം കേള്‍ക്കുമ്പോള്‍ അത് പത്തി വിടര്‍ത്തി കൊത്താനായുകയാണ്. പത്തി വിടര്‍ത്തിയ പാമ്പിന്റെ നിറവും ഹെല്‍മറ്റിന്റെ ഉള്‍വശവും ഏതാണ്ട് ഒരു പോലെയാണ്. പെട്ടെന്ന് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാകില്ല.

നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. എന്നാണ് നടന്നതെന്നോ സ്ഥലമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല.

അടുത്തിടെ കേരളത്തിലും സമാനസംഭവം നടന്നിരുന്നു. ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പില്‍ നിന്നും തലനാരിഴക്കാണ് തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഷൂവിനുള്ളില്‍ പാമ്പിനെ കണ്ട വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ബൈക്ക് എടുക്കുന്നതിന് മുന്‍പ് വാഹനത്തില്‍ പാമ്പോ മറ്റു ജീവികളോ കയറികൂടിയിട്ടുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. ഒരിക്കല്‍ കൂടി ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നതാണ് ദേവ് ശ്രേസ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ.

 

 

View this post on Instagram

 

A post shared by Dev Shrestha (@d_shrestha10)