28
Mar 2024
Sun
28 Mar 2024 Sun
man found hang dead on the day of his engagement

മലപ്പുറം എടപ്പാളില്‍ വിവാഹ നിശ്ചയ ദിവസം പുലര്‍ച്ചെ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ച് പുലര്‍ച്ചെ രണ്ടിന് ഉറങ്ങാന്‍ കിടന്ന അനീഷിനെ ഞായര്‍ രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അമ്മ സത്യ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലര്‍ച്ചെ രണ്ടിന് അനീഷാണ് കോഴിക്കടയില്‍ നിന്ന് ഇറച്ചി വാങ്ങി വീട്ടിലെത്തിച്ചത്. ഇതിനു ശേഷമാണ് അനീഷ് ഉറങ്ങാന്‍ കിടന്നത്.