18
Oct 2025
Tue
18 Oct 2025 Tue
man found shot dead in Palakkad another ones deadbody found near

പാലക്കാട്ട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. സമീപത്തെ വീട്ടില്‍ 25കാരന്റെ മൃതദേഹം കലടിക്കോട് മൂന്നേക്കര്‍ മുരുതംകാട് സ്വദേശി ബിനു(42)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിനു സമീപത്ത് നിന്ന് നാടന്‍തോക്കും കണ്ടെടുത്തു. ഇതിനു സമീപത്തുള്ള വീട്ടിലാണ് ബിനുവിന്റെ അയല്‍വാസി നിതിനെ(25)മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

റബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ബിനുവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നാണ് നിതിന്റെ മൃതദേഹവും കാണുന്നത്.

ALSO READ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ 19കാരി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക