23
Oct 2025
Tue
23 Oct 2025 Tue
19 year old girl arrested for stealing gold chain of rtd teacher

തൃശൂര്‍ മാളയില്‍ റിട്ട. അധ്യാപികയായ 77കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടാംപ്രതിയായ 19കാരി അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്നി (19) ആണ് അറസ്റ്റിലായത്. മാള പുത്തന്‍ചിറ കൊല്ലംപറമ്പില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലാണ് ഫാത്തിമ തസ്‌നി അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ ആദിത്ത്(20) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്തംബര്‍ ഒന്‍പതിനാണ് ആദിത്ത് ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ ഉണ്ടായിരുന്ന ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചോടിയത്. കഴിഞ്ഞ ദിവസം പിടിയിലായ ആദിത്തിനെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ആദിത്തിന്റെ കൂടെ ആറ് മാസമായി താമസിച്ചു വരികയാണ് ഫാത്തിമ തസ്നിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 27ാം തീയതി ആദിത്തും ഫാത്തിമ തസ്നിയും കൂടി കാറില്‍ മലപ്പുറം തിരൂരങ്ങാടിയിലെത്തി ഒരു ജ്വല്ലറിയില്‍ ഈ മാലം നാലര ലക്ഷം രൂപക്ക് വിറ്റിയിരുന്നു. മാല വിറ്റ വകയില്‍ ലഭിച്ച പണത്തില്‍ നിന്നും അമ്പതിനായിരം രൂപയ്ക്ക് ഫാത്തിമ തസ്നി മാളയിലെ ജ്വല്ലറിയില്‍ നിന്നു പുതിയ മാല വാങ്ങി. ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മാല വിറ്റുകിട്ടിയ പണത്തില്‍ നിന്നു നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: പ്രാവിനെ രക്ഷിക്കുന്നതിനിടെ അഗ്നിശമന സേനാംഗം ഷോക്കേറ്റു മരിച്ചു