പാലക്കാട്ട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചൊവ്വ രാവിലെയാണ് സംഭവം. ഊര്‍മിള(32)ആണ് കൊല്ലപ്പെട്ടത്. ജോലിക്കു പോവുന്ന വഴിയാണ് ഊര്‍മിളയെ ഭര്‍ത്താവ് സജേഷ് വെട്ടിവീഴ്ത്തിയത്. ഊര്‍മിളയും സജേഷും വഴക്കിട്ട് മാറിത്താമസിക്കുകയായിരുന്നു.
|
രാവിലെ ഭര്‍ത്താവ് ഊര്‍മിളയുടെ വീട്ടിലെത്തി വഴക്കിട്ടിരുന്നു. ഇതിനു ശേഷം ജോലിക്കു പോവുകയായിരുന്ന ഊര്‍മിളയെ പിന്നാലെയെത്തിയ ഭര്‍ത്താവ് വെട്ടിവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഊര്‍മിളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യശേഷം രക്ഷപ്പെട്ട സജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





