08
Sep 2023
Wed
08 Sep 2023 Wed
son committed suicide before kills parants in Kanjirappally

കോട്ടയം: കോട്ടയത്ത്‌ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് വീട്ടമ്മയെ വെട്ടി. കോട്ടയം വാരിമുട്ടത്ത് ആണ് സംഭവം. ആർപ്പൂക്കര സ്വദേശി വിജിതയ്ക്കാണ് (40) വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ അനൂപ് (40) ആണ് യുവതിയെ വെട്ടിയതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

3 വർഷമായി ഭർത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു വിജിതയുടെ താമസം. വിജിതയെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസിൽ പിടിയിലായ പ്രതി രണ്ടു ദിവസം മുൻപാണു ജാമ്യത്തിൽ ഇറങ്ങിയത്. രാവിലെ യുവതിയെ വീട്ടിൽക്കയറി വെട്ടുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക