24
Jul 2024
Sun
24 Jul 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ച യുവാവിന്റെ ദേഹത്തിന് മേല്‍ പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്ത് ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്.

താജുദീന്‍ സ്‌കൂട്ടര്‍ എടുക്കാനായി റോഡിന് മുറിച്ച് കടകുന്നതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാര്‍ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു.

ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസെടുത്തു.