21
Mar 2025
Fri
21 Mar 2025 Fri
man in coma walks out from hospital to say the truth

കോമയിലാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ച യുവാവ് ആശുപത്രിക്കിടക്കയില്‍ നിന്ന് നടന്ന് പുറത്തിറങ്ങി വന്നു. ശ്വാസം നല്‍കുന്നതിനായി ഘടിപ്പിച്ചിരുന്ന ട്യൂബുകള്‍ സഹിതമാണ് യുവാവ് പുറത്തുവന്ന് താന്‍ കോമയിലായിരുന്നില്ലെന്നും തന്നെ കിടക്കയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞത്. യുവാവ് കോമയിലാണെന്ന് ബന്ധുക്കളോട് പറഞ്ഞ ആശുപത്രി അധികൃതര്‍ ചികില്‍സയുടെ പേരില്‍ വന്‍ തുക കൈപ്പറ്റുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈയും കാലും ബന്ധിക്കപ്പെട്ട് കിടക്കയില്‍ കിടത്തപെട്ട യുവാവ് പുറത്തിറങ്ങിവന്ന ശേഷം റോഡില്‍ പ്രതിഷേധിക്കുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിനുത്തരവിടുകയും മൂന്നംഗ അന്വേഷണസംഘം ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

അതേസമയം യുവാവ് ആശുപത്രിക്കുള്ളില്‍ ബഹളമുണ്ടാക്കുകയും ഡോക്ടര്‍മാരെ അസഭ്യം പറയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. അയല്‍വാസികളുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവാവിനെ പിന്നീട് ഈ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക