വഴിയെ നടക്കാൻ സമ്മതിക്കാതെ കുരച്ചുചാടിയ നായയുടെ ഉടമയെ ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ യുവാവ് തൊഴിച്ചുകൊന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
|
രാത്രി പത്തരയോടെ കട അടച്ച ശേഷം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 35കാരനു നേരെ നായ കുരച്ചുചാടുകയായിരുന്നു. മുന്നോട്ടുപോവാനാവാതെ വന്നതോടെ യുവാവ് ഒച്ചവച്ചു. ഇതോടെ വളർത്തുനായയുടെ ഉടമയായ വൃദ്ധ സ്ഥലത്തെത്തുകയും യുവാവുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെ കുപിതനായ യുവാവ് വൃദ്ധയെ ചവിട്ടിവീഴ്ത്തി. ചവിട്ടേറ്റ വൃദ്ധയെ സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിനെതിരേ പൊലീസ് കൊലക്കുറ്റത്തിന് കേസെടുുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





