09
May 2024
Tue
09 May 2024 Tue
ആശുപത്രിച്ചെലവ് താങ്ങാനായില്ല; ഐസിയുവില്‍ കയറി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭര്‍ത്താവ്

ആശുപത്രിച്ചെലവ് താങ്ങാനാവാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഐസിയുവില്‍ ചികില്‍സയിലിരുന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു. അമേരിക്കയിലെ മിസൂരിയിലാണ് സംഭവം. സെന്റര്‍പോയിന്റ് മെഡിക്കല്‍ സെന്ററില്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് റോണി വിഗ്‌സ് എന്നയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.(man kills ailing wife after he could not pay her hospital bill)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡയാലിസിസിന്റെ ഭാഗമായി പുതിയ ഉപകരണം ഘടിപ്പിക്കുന്നതിനാണ് റോണിയുടെ ഭാര്യയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ഐസിയുവില്‍ കയറിയ റോണി ഭാര്യയുടെ മൂക്കും വായയും പൊത്തിപ്പിടിച്ചും കഴുത്ത് അമര്‍ത്തിയും ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും രോഗിയുടെ ചലനമറ്റിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനമടക്കം മുടങ്ങിയെന്നു വ്യക്തമായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് റോണിയെ അറസ്റ്റ് ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയിലും വിഷാദരോഗത്തിലുമായിരുന്നു താനെന്ന് റോണി ചോദ്യം ചെയ്യലില്‍ പോലീസിനോടു പറഞ്ഞു. മുമ്പ് രണ്ടുതവണ ആശുപത്രിയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നതായും റോണി വെളിപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക