07
Nov 2025
Sat
07 Nov 2025 Sat
man kills co worker with dumb bell over light switch

ലൈറ്റ് കെടുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് സഹപ്രവര്‍ത്തകനെ ഡംബലിന് ഇടിച്ചുകൊന്നു. ബംഗളുരുവിലാണ് സംഭവം. 41കാരനായ ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരനായ സോമല വംശിയെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൂട്ട് ചെയ്ത സിനിമാ വീഡിയോകള്‍ സൂക്ഷിക്കുന്ന സ്ഥാപനമായ ഡാറ്റാ ഡിജിറ്റല്‍ ബാങ്കിലെ ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇരുവരും ലൈറ്റ് കെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. ഇതോടെ സോമല വംശി ഡംബല്‍ എടുത്ത് ഭീമേഷിന്റെ നെറ്റിയില്‍ ഇടിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഇതോടെ സോമല ഗോവിന്ദ് രാജ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

ALSO READ: 16കാരനും കൂട്ടുകാരും ചീറിപ്പാഞ്ഞ കാര്‍ നിരവധി വാഹനങ്ങളിലിടിച്ചുകയറ്റി; വയോധികയ്ക്ക് പരിക്ക്