23
Dec 2024
Tue
23 Dec 2024 Tue
man kills wife s lover after he caught him them together

ഭാര്യയെ കാണാന്‍ വീട്ടിലെത്തിയ കാമുകനെ ഭര്‍ത്താവ് തല്ലിക്കൊന്നു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. 21കാരനായ റിതിക് വര്‍മയാണ് കൊല്ലപ്പെട്ടത്. റിതികിന്റെ നഖങ്ങള്‍ പിഴുതെടുത്ത നിലയിലായിരുന്നുവെന്നും കൂരമായ മര്‍ദ്ദനത്തിന്റെ പാടുകളായിരുന്നു മൃതദേഹത്തില്‍ നിറയെയെന്നും യുവാവിന്റെ അമ്മാവന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെംപോ ഡ്രൈവറായ യുവാവ് മാതാപിതാക്കളുടെ ഏകമകനായിരുന്നു. റിതിക് വര്‍മയെ ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ അജ്മത് എന്ന യുവാവ് പോലീസ് പിടിയിലായി. കൊല്ലപ്പെട്ട റിതിക്കും അജ്മതിന്റെ ഭാര്യയുമായി ഏതാനും മാസമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരെയും തിങ്കളാഴ്ച രാവില്‍ വീട്ടില്‍ കണ്ടതാണ് കൃത്യത്തിന് അജ്മതിന്റെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക